Ultimate magazine theme for WordPress.

വേണാടിന് പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചു; മുപ്പത്തിയഞ്ച് പേര്‍ക്ക് പരിക്ക്

കൊട്ടാരക്കര പഴയതെരുവില്‍ വച്ച് ഇന്ന് രാവിലെയാണ് അപകടം

കൊട്ടാരക്കര: കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മുപ്പത്തയഞ്ച് പേര്‍ക്ക് പരിക്ക്. വേണാടിന് പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചാണ് അപകടമുണ്ടായത്. തുടയെല്ലിന് സാരമായി പരുക്കേറ്റ ചെങ്ങമനാട് സ്വദേശിനി ആശ(34)യെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബാക്കിയുളളവരുടെ പരുക്കുകള്‍ ഗുരുതരമല്ല. മറ്റുള്ളവരെ കൊട്ടാരക്കരയിലെ താലുക്ക് സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ബിഹാര്‍ സ്വദേശിയുമുണ്ട്. പത്തനാപുരത്ത് നിന്നു കൊട്ടാരക്കരയിലേക്ക് വന്ന വേണാടിന് പിന്നില്‍ പുനലൂരില്‍ നിന്നു കായംകുളത്തേക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചര്‍ വന്ന് ഇടിക്കുകയായിരുന്നു. ഫാസ്റ്റ് പാസഞ്ചറിന്റെ ബ്രേക്ക് തകരാറായി നിയന്ത്രണം വിട്ടതാണ് അപകട കാരണം. കൊട്ടാരക്കര പഴയതെരുവില്‍ വച്ച് ഇന്ന് രാവിലെയാണ് സംഭവം.
യാത്ര ചെയ്ത മിക്കവര്‍ക്കും പരിക്കുണ്ട്. പുനലൂരില്‍ നിന്നുള്ള ബസിലുള്ളവര്‍ക്കാണ് കൂടുതല്‍ ഗുരുതര സ്ഥിതി. പത്തനാപുരം ബസിന്റെ പിന്‍ഭാഗവും കായംകുളം ബസിന്റെ മുന്‍ഭാഗവും തകര്‍ന്നു.

Sharjah city AG