കൊവിഡിന്റെ പുതിയ വകഭേദം \’മ്യു\’ വൈറസ്; ലോകാരോഗ്യ സംഘടന
ജനീവ: കൊളംബിയയില്‍ സ്ഥിരീകരിച്ച കൊവിഡിന്റെ പുതിയ വകഭേദത്തിന് \’മ്യു\’ (Mu) എന്ന് പേരിട്ട് ലോകാരോഗ്യ സംഘടന. ജനുവരിയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത \’ബി.1.621\’ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന \’മ്യു\’ വൈറസിനെ നിരീക്ഷിച്ച് വരികയാണെന്നും അധികൃതര്‍ അറിയിച്ചു. വൈറസുകള്‍ക്ക് വകഭേദം സംഭവിക്കുന്നതിലൂടെ വാക്‌സിന്റെ ഫലപ്രാപ്തി സംബന്ധിച്ച ആശങ്കകള്‍ക്ക് ഇടയാക്കുമെന്നും കൂടുതല്‍ പഠനം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
ആഗോളതലത്തില്‍ വൈറസ് വ്യാപനം വീണ്ടും കൂടിവരുന്നത് പുതിയ വകഭേദങ്ങളുടെ ആവിര്‍ഭാവത്തിന് കാരണമാകുമെന്ന ആശങ്കയുണ്ട്. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കിടയിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച പ്രദേശങ്ങളിലുമാണ് വൈറസ് വ്യാപനം കൂടുതല്‍.
നിലവില്‍ ഡെല്‍റ്റ, ആല്‍ഫ വകഭേദങ്ങളാണ് നിരവധി രാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുന്നത്. ആല്‍ഫ വകഭേദം 193 രാജ്യങ്ങളിലും ഡെല്‍റ്റ 170 രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. \’മ്യു\’ ഉള്‍പ്പെടെ അഞ്ചു വകഭേദങ്ങളും നിരീക്ഷിക്കുന്നുണ്ട്. കൊളംബിയയില്‍ ജനുവരിയില്‍ \’മ്യു\’ സ്ഥിരീകരിച്ചതിന് ശേഷം സൗത്ത് അമേരിക്കന്‍ രാജ്യങ്ങളിലും യൂറോപ്പിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു
