കുവൈറ്റ് പ്രവാസി നാട്ടിൽ അപകടത്തിൽ മരണമടഞ്ഞു.
തുമ്പമൺ : പത്തനംതിട്ട തുമ്പമൺ സ്വദേശി വയലിനുംപടിഞ്ഞാറ് പല്ലാകുഴി സിബിൻ വില്ലയിൽ ശ്രീ സുബിൻ തോമസാണ് ഓഗസ്റ്റ് 28 ശനിയാഴ്ച്ച രാത്രി കോട്ടയത്ത് ഓഫീസിൽ നിന്നും ജോലി കഴിഞ്ഞ് തുമ്പമൺ വീട്ടിലേക്ക് മടങ്ങി വരവേ ചങ്ങനാശ്ശേരി – തിരുവല്ല റോഡിൽ ഇടിഞ്ഞില്ലത്ത് വച്ച് പിന്നിൽ നിന്നും വന്ന കാർ താൻ സഞ്ചരിച്ച ബൈക്കിൽ ഇടിച്ച് തൽക്ഷണം മരണമടഞ്ഞത്.
കുവൈറ്റിൽ ഒരു ട്രാവൽ ഏജൻസിയിൽ ജോലി ചെയ്ത് വരുകയായിരുന്ന സുബിൻ തോമസ് കുറച്ച് നാളുകൾക്ക് മുൻപാണ് കുവൈറ്റിൽ നിന്നും നാട്ടിൽ പോയത്. കോവിഡ് കാരണം കുവൈറ്റ് എയർപോർട്ട് തുറക്കാത്തതിനാൽ തിരികെ കുവൈറ്റിലേക്ക് മടങ്ങി വരുവാൻ കഴിയാതെ നാട്ടിൽ തന്നെ ഒരു ട്രാവൽ & ടൂർ കമ്പനിയുമായി ചേർന്ന് ജോലി ചെയ്ത് വരുകയായിരുന്നു. കുവൈറ്റിൽ ഫഹഹീലിൽ ആയിരുന്നു താമസിച്ചിരുന്നത്. കുവൈറ്റിലെ തുമ്പമൺ ഫോറം സജീവ പ്രവർത്തകനായിരുന്നു ശ്രീ സുബിൻ തോമസ്. മൃതദേഹം ഇപ്പോൾ തിരുവല്ല സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
ഭാര്യയും രണ്ട് മക്കളുമുണ്ട്. സുബിന്റെ സഹോദരനും ചില നാളുകൾക്ക് മുൻപ് ഒരു അപകടത്തിൽ മരണമടഞ്ഞിരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെയും, കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.
