കുഞ്ഞുങ്ങൾക്കായി സൺഡേസ്കൂൾ ജനറൽ ക്യാമ്പ്
ക്രിസ്തുവിൽ സ്നേഹ വന്ദനം
ദൈവഹിതം ആയാൽ സൺഡേ സ്കൂൾ ബോർഡിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് മാസം19,20 തീയതികളിൽ കുഞ്ഞുങ്ങൾക്കായി സൺഡേസ്കൂൾ ജനറൽ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു. വൈവിധ്യമാർന്ന പ്രോഗ്രാമുകളുമായി എക്സൽ മിനിസ്ട്രീസ് ക്യാമ്പുകൾക്ക് നേതൃത്വം നൽകുന്നു. വൈകിട്ട് 4 മണി മുതൽ 6 മണി വരെ നടക്കുന്ന പ്രോഗ്രാമിൽ എല്ലാ കുഞ്ഞുങ്ങളെയും പങ്കെടുപ്പിക്കണമെന്ന് ദൈവനാമത്തിൽ ഓർപ്പിക്കുന്നു. ഈ കാലയളവിൽ നമ്മുടെ കുഞ്ഞുങ്ങൾ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ കഴിയുന്ന തലത്തിൽ പ്രോഗ്രാമുകൾ സംഘടിപ്പിച്ചിരിക്കുന്നു. ആയതിനാൽ ദൈവദാസന്മാരും സൺഡേസ്കൂൾ ഭാരവാഹികളും ക്യാമ്പിന് ഓർത്ത് പ്രാർത്ഥിക്കുവാനും എല്ലാ കുഞ്ഞുങ്ങളേയും പങ്കെടുപ്പിക്കുവാൻ ശ്രദ്ധിക്കണമെന്ന് ഓർമിപ്പിക്കുന്നു.
ക്രിസ്തുവിൽ
പാസ്റ്റർ ചെറിയാൻ വർഗ്ഗീസ്
സൺഡേ സ്കൂൾ ബോർഡ്
