കൊവിഡ് മഹാമാരിക്ക് പിന്നാലെ ആശങ്ക വിതച്ച് മങ്കി ബി വൈറസും. വൈറസ് മനുഷ്യരില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യം; ആദ്യമരണം ചൈനയില്‍
ബെയ്ജിങ്: കൊവിഡ് മഹാമാരിക്ക് പിന്നാലെ ആശങ്ക വിതച്ച് മങ്കി ബി വൈറസും. കൊവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍നിന്ന് തന്നെയാണ് കുരങ്ങില്‍നിന്നുണ്ടാവുന്ന വൈറസും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.
മങ്കി ബി വൈറസ് (ബിവി) വൈറസ് സ്ഥിരീകരിച്ച് കഴിഞ്ഞദിവസം ബെയ്ജിങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 53കാരനായ മൃഗഡോക്ടറുടേതാണ് ആദ്യ മരണം. കുരങ്ങുകളില്‍ മാത്രം കണ്ടിരുന്ന വൈറസ് മനുഷ്യനിലേക്കും പകരുമെന്ന് വ്യക്തമായതോടെ അധികൃതര്‍ ആശങ്കയിലാണ്.
കഴിഞ്ഞ മാര്‍ച്ചില്‍ മങ്കി ബി വൈറസ് ബാധിച്ച് രണ്ട് കുരങ്ങുകള്‍ ചത്തിരുന്നു. ഈ കുരങ്ങുകളില്‍നിന്നാണ് ഇദ്ദേഹത്തിന് രോഗബാധയുണ്ടായത്. ഛര്‍ദ്ദിയും തലകറക്കവും മാഡീസംബന്ധമായ അസ്വസ്ഥകളുമായിരുന്നു പ്രധാന ലക്ഷണങ്ങള്‍. പിന്നാലെ ശക്തമായ പനിയും ബാധിച്ചു. നിരവധി ആശുപത്രികളില്‍ ഇദ്ദേഹം ചികില്‍സ നേടിയിരുന്നുവെങ്കിലും മെയ് 27ന് അദ്ദേഹം മരിച്ചു.
മൃഗഡോക്ടര്‍മാര്‍, മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍, ലബോറട്ടറി ഗവേഷകര്‍ എന്നിവര്‍ക്ക് വൈറസ് മങ്കി വൈറസ് പടരാനുള്ള സാധ്യത കൂടുതലാണ്. നേരിട്ടുള്ള സമ്ബര്‍ക്കത്തിലൂടെയും ശാരീരിക ദ്രാവക സ്രവങ്ങളിലൂടെയുമാണ് വൈറസ് പകരുന്നത്. മങ്കി ബി വൈറസിന് മരണനിരക്കും ഏറെ കൂടുതലാണ്. റിപോര്‍ട്ടുകള്‍ അനുസരിച്ച് വൈറസ് ബാധിക്കുന്നവരില്‍ 70 മുതല്‍ 80 ശതമാനം വരെ ആളുകള്‍ക്ക് മരണം ഉറപ്പാണ്. മനുഷ്യരിലേക്ക് രോഗം പകര്‍ന്നാല്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക നാഡീവ്യൂഹത്തെയാണ്. വൈറസ് ബാധിച്ച് 13 ആഴ്ചകള്‍ക്കുള്ളില്‍ പ്രാരംഭ ലക്ഷണങ്ങള്‍ കാണിക്കുകയും രോഗം മൂര്‍ച്ഛിക്കുകയും ചെയ്യും.
