മണ്ടേല ലോകത്തിന് സമ്മാനിച്ചത്
ബ്ലസിൻ ജോൺ മലയിൽ
കേവലം ഒരു മനുഷ്യന് ഈ ലോകത്തെ മാറ്റിമറിക്കാനാവുമോ?എക്കാലത്തും മനുഷ്യകുലത്തിന് വിസ്മയമായി തീർന്ന അതുല്യ പ്രതിഭയാണ് നെൽസൺ മണ്ടേല.
ഒരു ജനതക്ക് സ്വാതന്ത്ര്യത്തിൻ്റെ ബാലപാഠങ്ങൾ പറഞ്ഞു കൊടുത്ത് അടിമത്തത്തിൽ നിന്ന് മോചിപ്പിച്ച ദക്ഷിണാഫ്രിക്കയുടെ
കറുത്ത വംശക്കാരനായ ആദ്യ പ്രസിഡണ്ട്! അടിമത്തത്തിന് എതിരെയുള്ള പോരാട്ടങ്ങൾക്ക് ഒടുവിൽ മണ്ടേലക്ക് ലഭിച്ച സമ്മാനം നീണ്ട ഇരുപത്തിയെട്ടു വർഷത്തെ ജയിൽ വാസം.
ദക്ഷിണാഫ്രിക്കയിലെ ജനാധിപത്യ വ്യവസ്ഥതിയിലുള്ള ആദ്യതെരെഞ്ഞെടുപ്പിലാണ് 1994 മുതൽ 1999 വരെ മണ്ടേല പ്രസിഡണ്ടായത്.1993ൽ സമാധാനത്തിനുള്ള നോബൽ സമ്മാനവും 1990ൽ ഭാരതരത്‌നവും ഇരുന്നൂറ്റിയമ്പതിലേറെ രാജ്യങ്ങളിൽ നിന്നുള്ള സിവിലിയൻ പുരസ്‌കാരങ്ങളും മണ്ടേലയെ തേടിയെത്തി.
ദാരിദ്ര്യവും അനീതിയും അസമത്വവും നിലനിൽക്കുന്നിടത്തോളം എനിക്ക് വിശ്രമമില്ലെന്ന് പ്രസ്താവിച്ച മണ്ടേലയുടെ ആത്മകഥയാണ്
ലോങ് വോക് റ്റു ഫ്രീഡം എന്ന ഗ്രന്ഥം.
ഇന്ന് മണ്ടേലയുടെ നൂറ്റി രണ്ടാം ജന്മദിനമാണ്.
പന്ത്രണ്ട് വർഷമായി ഐക്യരാഷ്ട്രസഭ ജൂലൈ 18 മണ്ടേലാ ദിനമായി ആചരിക്കുന്നു.2013 ഡിസംബർ അഞ്ചിനാണ് മണ്ടേല അന്തരിച്ചത്.
ബ്ലസിൻ ജോൺ മലയിൽ
