ആരാധന ആലയങ്ങൾ തുറക്കുന്നതിൽ ഇളവ്, ഞായറാഴ്ചകളിൽ 40 പേർക്ക് പങ്കെടുക്കാം
തിരുവനന്തപുരം: ആരാധനാലായങ്ങള്‍ തുറക്കുന്നത് അടക്കമുള്ളതില്‍ ഇളവുകള്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തിയത്.
ആരാധനാലയങ്ങളില്‍ വിശേഷ ദിവസങ്ങളില്‍ (ഞായറാഴ്ചകളിൽ ) 40 പേര്‍ വരെ അനുവദിക്കും. ഒരു ഡോസ് വാക്സിന്‍ എങ്കിലും എടുത്തവരായിരിക്കണം വരുന്നവര്‍ എന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണം എന്നും മറ്റ് കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
