മഹാരാഷ്ട്രയില്‍ ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു
മഹാരാഷ്ട്രയിലെ ജല്‍ഗാവിൽ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. കൂടെയുണ്ടായിരുന്ന പൈലറ്റിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ ആയിരുന്നു അപകടം. രണ്ട് പൈലറ്റുമാര്‍ മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. മഹാരാഷ്ട്രയിലെ എന്‍.എം.ഐ.എം.എസ് ഏവിയേഷന്‍ അക്കാദമിയുടെ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. രണ്ടുപേരില്‍ ആരായിരുന്നു ഹെല്കോപ്റ്റര്‍ പറത്തിയിരുന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ദുഃഖം രേഖപ്പെടുത്തി. വാര്‍ഡി ഗ്രാമത്തിനടുത്ത് സത്പുര മലനിരകളിലാണ് കോപ്റ്റര്‍ തകര്‍ന്നുവീണത്. കോപ്റ്റര്‍ പരിശീലകനെ നഷ്ടമായി. സാരമായി പരിക്കേറ്റ ട്രെയിനി പൈലറ്റ് ഉടന്‍ സുഖം പ്രാപിക്കട്ടേയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
