അറിയാം ; ചില പാമ്പു വിശേഷങ്ങൾ
ബ്ലസിൻ ജോൺ മലയിൽ
ബൈബിളിലെ ഏദെൻ മുതൽ പാമ്പ് മനുഷ്യനൊപ്പമുണ്ട്. വിഷജീവി ആയതിനാൽ ഭയത്തോടെയാണ് നാം അതിനെ കാണുന്നതും!
രാജാവിനെപ്പോലെ തല ഉയർത്തി പകൽസമയത്ത് ഇരതേടുന്ന രാജവെമ്പാലയും രാത്രി സഞ്ചാരികളായ മൂർഖനും ശംഖുവരയനും അണലിയുമാണ് സംസ്ഥാനത്ത് പൊതുവെ കാണുന്ന വിഷപ്പാമ്പുകൾ. പക്ഷേ പാമ്പുകളിലേറെയും വിഷജീവികളല്ലെന്നതാണ് സത്യം!
ഉൽപ്പാദിപ്പിക്കപ്പെടുന്ന ധാന്യങ്ങളിൽ മുപ്പത് ശതമനാവും തിന്നൊടുക്കുന്ന
എലികളെയും പ്രാണികളെയും ആഹാരമാക്കുന്ന പാമ്പുകൾ
ഭക്ഷ്യ ശൃംഖലയിൽ മനുഷ്യന്റെ ഏറ്റവും അടുത്ത മിത്രമാണ്. ചേരകളെ നിർബാധം തല്ലിക്കൊന്നതിൻ്റെ ഫലമായിരുന്നു നാട്ടിലെ എലിപ്പനി.
പാമ്പ് കടിച്ചാൽ പേടിക്കരുത്. കാരണം രക്തചംക്രമണത്തിനു വേഗം കൂടും; ചികിത്സിക്കുക – കഴിയും വേഗം ആന്റിവെനം ലഭ്യമായ വലിയ ആശുപത്രികളിൽ എത്തുക. പാമ്പു കടിക്കുമ്പോഴെല്ലാം നമുക്ക് വിഷം ഏൽക്കണമെന്നും ഇല്ല – പക്ഷേ സൂക്ഷിക്കണം!
ഇന്ന് വേൾഡ് സ്നേക് ഡേയാണ്. പാമ്പുകളുടെ സംരക്ഷണവും ബോധവൽക്കരണവും ലക്ഷ്യമാക്കി നമ്മുടെ വനം വകുപ്പ് രൂപം നൽകിയ സർപ്പ ആപ് സ്നേക് അവയർനസ് റെസ്ക്യു ആൻഡ് പ്രൊട്ടക്ഷൻ ആപ് (SARPA) പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യാം! അപകടകരമായി പാമ്പിനെ കണ്ടാൽ ഈ ആപ് മുഖേന റിപ്പോർട്ട് ചെയ്യാം. വിദഗ്ധ പരിശീലനം ലഭിച്ചവർ നിങ്ങളുടെ അടുത്ത് പറന്നെത്തും.
