നാലു മാസത്തിനിടയില്‍ നൈജീരിയയില്‍ കൊല്ലപ്പെട്ടത് 1470 ക്രൈസ്തവര്‍
നാലു മാസത്തിനിടയില്‍ നൈജീരിയയില്‍ കൊല്ലപ്പെട്ടത് 1470 ക്രൈസ്തവര്‍
അബുജ: ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുന്നതില്‍ കുപ്രസിദ്ധിയുള്ള ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ 4 മാസത്തിനിടയില്‍ കൊല്ലപ്പെട്ടത് 1470 ക്രൈസ്തവര്‍ .
ഇതേ കാലയളവില്‍ 2200 ലധികം വിശ്വാസികളെ തട്ടിക്കൊണ്ടു പോവുകയുമുണ്ടായി. രാജ്യത്തെ പ്രമുഖ ഇസ്ളാമിക തീവ്രവാദി ഗ്രൂപ്പുകളായ ബൊക്കോഹറാം, മുസ്ളീം ഫുലാനി സംഘങ്ങളാണ് അരും കൊലയ്ക്കു പിന്നിലെന്ന് മനുഷ്യാവകാശ സംഘടനയായ ഇന്റര്‍ സൊസൈറ്റി റൂള്‍ ഓഫ് ലോ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
2021 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കുകള്‍ മാത്രമാണ് ഇത്. അതിനുശേഷവും നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 800 പേരെ കൊലപ്പെടുത്തിയത് ഫുലാനി ജിഹാദികളാണ്.
വീടുകളില്‍ കയറി വെട്ടിയും കുത്തിയും വെടിവെച്ചുമാണ് നിരപരാധികളെ വകവരുത്തിയത്. സംഭവങ്ങളെ തുടര്‍ന്ന് ആയിരക്കണക്കിനു ക്രൈസ്തവര്‍ നാടും വീടും വിട്ട് ജീവരക്ഷയ്ക്കായി ഓടി രക്ഷപെട്ടത്.
