സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കും; 15 പേര്‍ക്ക് മാത്രം പ്രവേശനം
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അടച്ചിട്ടിരുന്ന ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16‑ല്‍ താഴെയുള്ള പ്രദേശങ്ങളിലാണ് ആരാധനാലയങ്ങള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. പരമാവധി 15 പേര്‍ക്ക് മാത്രമാണ് പ്രവേശനം.
സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വേണ്ടെന്ന തീരുമാനം നേരത്തെ തന്നെ വന്നിരുന്നു. നിലവിലെ നിയന്ത്രണങ്ങള്‍ രണ്ടാഴ്ച കൂടി തുടരാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചത്. ടിപിആര്‍ അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് തുടരും. ടെസ്റ്റ് പോസിറ്റവിറ്റി കൂടുതലുള്ള മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
