കർണാടകത്തിൽ ലോക്കഡോൺ ജൂൺ 14 വരെ നീട്ടി
ബെംഗളൂരു : ജൂൺ 7 വരെ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടിയതായി മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു.
ജൂൺ 14 രാവിലെ 6 മണിവരെയാണ് പുതുക്കിയ ലോക്ക്ഡൗൺ.ഇതോടനുബന്ധിച്ചു 500 കോടി രൂപയുടെ രണ്ടാമത്തെ ദുരിതാശ്വാസ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നെയ്ത്തുകാർ, ചലച്ചിത്ര, ടിവി വ്യവസായ മേഖലയിലെ തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾക്ക് 3000 രൂപ ധനസഹായം ലഭിക്കും. അൺഎയ്ഡഡ് സ്കൂളുകളിലെ അധ്യാപകർക്ക് 5000 രൂപ ലഭിക്കും.
കഴിഞ്ഞ രണ്ടു ദിവസമായി വിദഗ്ധരുമായും മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുമായും ചർച്ച ചെയ്തതിന് ശേഷമാണ് മുഖ്യമന്ത്രി ഇങ്ങനെ ഒരു തീരുമാനം പ്രഖ്യാപിച്ചത്.
കോവിഡ് സാങ്കേതിക ഉപദേശക സമിതിയും കഴിഞ്ഞ ഞായറാഴ്ച യോഗം ചേർന്ന് ലോക്ക്ഡൗൺ തുടരണം എന്ന ഉപദേശമടങ്ങിയ റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചിരുന്നു.
