എല്ലാ ദിവസവും വൈകിട്ട് 7.30 മുതൽ രാത്രി 10 വരെയാണ് പൊതുയോഗങ്ങൾ; വെള്ളി, ശനി ദിവസങ്ങളിൽ പകൽ പ്രത്യേക പവർ കോൺഫറൻസും നടക്കും
ഷാർജ: യുഎഇയിലെ വിശ്വാസ സമൂഹത്തിന്റെ ആത്മീയ ഉണർവിനും ഉന്നമനത്തിനുമായി ഐപിസി യുഎഇ റീജിയൻ കൺവെൻഷൻ നവംബർ 19, 20, 21 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ ഷാർജയിൽ നടക്കും. എല്ലാ ദിവസവും വൈകിട്ട് 7.30 മുതൽ രാത്രി 10 വരെയാണ് കൺവെൻഷൻ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിൽ പ്രമുഖ വചനപ്രഘോഷകൻ പാസ്റ്റർ കെ.ജെ. തോമസ് കുമളി മുഖ്യസന്ദേശം നൽകും. ബ്രദർ ലോർഡ്സ്റ്റൺ ആന്റണിയുടെ നേതൃത്വത്തിലുള്ള ഐപിസി യുഎഇ റീജിയൻ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കൺവെൻഷനോടനുബന്ധിച്ച് നവംബർ 20, 21 തീയതികളിൽ (വെള്ളി, ശനി) രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ പ്രത്യേക പവർ കോൺഫറൻസും സംഘടിപ്പിച്ചിട്ടുണ്ട്.

Comments are closed.