റാഞ്ചി: ജാർഖണ്ഡിൽ കത്തോലിക്കാ വൈദികനും സ്കൂൾ പ്രിൻസിപ്പലുമായ ഫാ. ബെനഡിക്ട് ബർലയ്ക്കുനേരെ ക്രൂരാക്രമണം. ഖുന്തി ജില്ലയിലെ സ്കൂൾ വളപ്പിൽ ഒക്ടോബർ 20ന് രാത്രി മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.
തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ വൈദികനെ റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില സ്ഥിരമാണെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ പ്രതിഷേധിച്ച് ഗോത്ര – ക്രൈസ്തവ സംഘടനകൾ തെരുവിലിറങ്ങി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധക്കാർ ജില്ലാ ഭരണകൂടത്തിന് നിവേദനം നൽകി. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Comments are closed.