ഷാർജ : ഐപിസി വർഷിപ്പ് സെന്റർ, ഷാർജയുടെ പുത്രിക സംഘടനകളായ പി വൈ പി എ യും വിമൻസ് ഫെല്ലോഷിപ്പും സംയുക്തമായി നടത്തുന്ന സിൽവർ ജൂബിലി കൺവെൻഷൻ കൈറോസ് സെപ്റ്റംബർ 22, 23 ( ചൊവ്വാ, ബുധൻ ) ദിവസങ്ങളിൽ വൈകിട്ട് 7:30 മുതൽ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ നടക്കും. ഐപിസി യുഎഇ റീജിയൻ പ്രസിഡന്റും ഐപിസി വർഷിപ്പ് സെന്റർ സീനിയർ പാസ്റ്ററുംമായ റവ. ഡോ. വിൽസൺ ജോസഫ് ഉൽഘാടനം ചെയ്യുന്ന കൺവെൻഷനിൽ ഡോ. അനു കെന്നത്ത്,(ജർമ്മനി) മുഖ്യ പ്രഭാഷണം നടത്തും. ഐപിസി അങ്കമാലി സെന്റർ പ്രസിഡന്റും ഐപിസി വർഷിപ്പ് സെന്റർ അസോസിയേറ്റ് പാസ്റ്ററുമായ റവ. റോയ് ജോർജ്, സഭ സെക്രട്ടറി ബ്രദർ അബു വർഗീസ് എന്നിവർ ആശംസകൾ അറിയിക്കും. ഇവാ. എബി പടപ്പക്കരയുടെ നേതൃത്വത്തിൽ ഐപിസി വർഷിപ്പ് സെന്റർ ക്വയർ ആരാധന നയിക്കും.
മനു തോമസ് ( സെക്രട്ടറി, പി. വൈ. പി. എ ) സിബിൻ ജോസ്,റിനു വിൻസെന്റ്, ശരത് നായർ, സിസ്റ്റർ മേഴ്സി വിൽസൺ ( പ്രസിഡന്റ്, വുമൻസ് ഫെല്ലോഷിപ്പ് ) സിസ്റ്റർ ജയ അബു വർഗീസ് എന്നിവർ കൺവെൻഷന്റെ വിപുലമായ ക്രമീകരങ്ങൾക്ക് നേതൃത്വം നൽകും.
വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്.

Comments are closed.