സീരിയലുകളില്‍ അന്ധവിശ്വാസം; സെന്‍സറിംഗ് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി സജി ചെറിയാന്‍
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജാതിബോധവും മതഭ്രാന്തും രാജ്യത്ത് വര്‍ഗീയ ശക്തികള്‍ക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും മന്ത്രി സജി ചെറിയാന്‍ അഭിപ്രായപ്പെട്ടു
ടെലിവിഷന്‍ സീരിയലുകളില്‍ വരുന്ന അശാസ്ത്രീയവും പുരോഗമന വിരുദ്ധവും അന്ധവിശ്വാസവും നിയന്ത്രിക്കാനൊരുങ്ങി സർക്കാർ. ടിവി സീരിയലുകളില്‍ സെന്‍സറിംഗ് നടത്തുന്നത് പരിഗണനയിൽ ഉണ്ടെന്ന് സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഈ വിഷയം ഗൗരവകരമായി പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. മലയാളത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു ഒടിടി പ്ലാറ്റ്‌ഫോം കൊണ്ടു വരുന്നതും പരിഗണനയിൽ ഉണ്ടെന്നും സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക പാക്കേജിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും സജി ചെറിയാന്‍ ചൂണ്ടിക്കാട്ടി
