കോഴിക്കോട് : ലോഗോസ് മിനിസ്ട്രീസിന്റെയും UPCON, സിറ്റി പാസ്റ്റേഴ്സ് ഫെല്ലോഷിപ്പ് എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ പാസ്റ്റർമാർക്കും ആത്മീയ നേതാക്കൾക്കുമായി ‘പാസ്റ്റേഴ്സ് & ലീഡേഴ്സ് കോൺഫറൻസ്’ സെപ്റ്റംബർ 9-ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ നടക്കും. കോഴിക്കോട് കുതിരവട്ടത്തുള്ള ദേശപോഷിണി ഓഡിറ്റോറിയത്തിൽ (എ.പി ബാലകൃഷ്ണൻ പിള്ള റോഡ്) വെച്ചാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. പ്രമുഖ പ്രസംഗകൻ ബ്രദർ മോഹൻ സി. ലാസറസ് സമ്മേളനത്തിൽ പങ്കെടുത്ത് ശുശ്രൂഷിക്കും.
പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ലഘുലേഖയിലെ ക്യു.ആർ കോഡ് (QR code) സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കോർഡിനേറ്റർമാരായ പാസ്റ്റർ നോബിൾ പി തോമസ് , പാസ്റ്റർ ബിജു തെക്കേമല , പാസ്റ്റർ ബാബു എബ്രഹാം , ബ്രദർ അനൂപ് ലാൽ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
കോൺഫറൻസിൽ പങ്കെടുക്കുന്നവർക്കായി ഉച്ചഭക്ഷണം ക്രമീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

Comments are closed.