ഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റ് സൺഡേ സ്കൂൾ അസോസിയേഷൻ എല്ലാവർഷവും നടത്തി വരുന്ന B. L. A. S. T. (Bible Learning And Spiritual Training program ) പുനർ നാമകരണം ചെയ്ത് Bible Education Spiritual Training(BEST) എന്ന പേരിൽ ഈ വർഷവും പതിവ് പോലെ 2026 ഓഗസ്റ്റ് 15 ന് രാവിലെ 9 മണി മുതൽ ഡൽഹി മയൂർ വിഹാർ ഫേസ് 3 യിലുള്ള സെന്റ് മേരീസ് സ്കൂളിൽ രാവിലെ 9 മണി മുതൽ നടക്കും.
വടക്കേ ഇന്ത്യയിൽ കുട്ടികളുടെയും, യുവാക്കളുടെയും ഇടയിൽ ദൈവത്താൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന അനുഗ്രഹീത സുവിശേഷകൻ മോസസ് സാമുവൽ (ജമ്മു) വിവിധ സെക്ഷനുകളിൽ മുഖ്യ സന്ദേശങ്ങൾ നൽകും. എക്സൽ വിബിഎസ് ടീം വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകും. അനുഗ്രഹീത ഗായിക കരിഷ്മ ജോസഫ് & ടീം പ്രെയ്സ് & വർഷിപ്പിന് നേതൃത്വം നൽകും. ഐപിസി ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷാജി ഡാനിയേൽ പ്രസ്തുത മീറ്റിംഗ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സന്തോഷ് ടി. സി. സ്റ്റേറ്റ് സൺഡേസ്കൂൾ അസോസിയേഷൻ ഡയറക്ടർ ആയി സേവനം അനുഷ്ഠിക്കുന്നു.

Comments are closed.