ഇറാൻ : ഇറാനിൽ ആത്മീയ വിടുതലും സ്വാതന്ത്ര്യവും ആവശ്യപ്പെട്ട് ഓഗസ്റ്റ് 14-ന് ആഗോളതലത്തിൽ പ്രാർത്ഥനയ്ക്കായി ഡച്ച് ഷീറ്റ്സും ലൂ എംഗിളും വിശ്വാസികളോട് ആഹ്വാനം ചെയ്തു.
ഡാനിയേൽ പ്രവാചകൻ 21 ദിവസം ഉപവാസമനുഷ്ഠിച്ച് പ്രാർത്ഥിച്ചതിന് സമാനമായി, ജൂലൈ 24 മുതൽ ആരംഭിച്ച 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയുടെ സമാപനത്തോടനുബന്ധിച്ചാണ് വെള്ളിയാഴ്ച ഒഹായോയിൽ പ്രാർത്ഥനാ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
ചരിത്രപരമായ ഈ ഘട്ടത്തിൽ ഇറാനിലെ ജനങ്ങൾക്കായും മിഡിൽ ഈസ്റ്റിലെ ആത്മീയ മുന്നേറ്റത്തിനായും ആഗോള സഭ ഒറ്റക്കെട്ടായി പ്രാർത്ഥിക്കണമെന്ന് പ്രാർത്ഥനാ നേതാവായ ലൂ എംഗിൾ പറഞ്ഞു.

Comments are closed.