Ultimate magazine theme for WordPress.

ഡോ. ബാബു ജോൺ വേട്ടമലയുടെ നേതൃത്വത്തിൽ ത്രിദിന ബൈബിൾ ക്ലാസ്

ബാംഗ്ലൂർ: പ്രശസ്ത വേദപണ്ഡിതനും ബൈബിൾ അധ്യാപകനും ഹീബ്രു ഭാഷാ പണ്ഡിതനുമായ ഡോ. ബാബു ജോൺ വേട്ടമലയുടെ നേതൃത്വത്തിൽ ത്രിദിന ബൈബിൾ പഠന ക്ലാസ് ബാംഗ്ലൂരിൽ നടക്കും. സിസ്റ്റമാറ്റിക് ബൈബിൾ സ്റ്റഡി (SBS) ബാംഗ്ലൂരിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 7, 8, 9 തീയതികളിൽ കൊത്തനൂരിലെ എബനേസർ ഓഡിറ്റോറിയത്തിലാണ് ക്ലാസ് സംഘടിപ്പിക്കുന്നത്.

 

“വേദശാസ്ത്ര അബദ്ധങ്ങളും ക്രിസ്ത്യാനിത്വത്തിന്റെ തകർച്ചയും” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പഠന ക്ലാസ് സെപ്റ്റംബർ 7-ന് രാവിലെ 10 മണിക്ക് ആരംഭിച്ച് സെപ്റ്റംബർ 9-ന് വൈകിട്ട് 7 മണിക്ക് സമാപിക്കും. വേദപുസ്തക സത്യങ്ങളെ ആഴത്തിൽ മനസ്സിലാക്കുന്നതിനും വേദശാസ്ത്രപരമായ തെറ്റിദ്ധാരണകളെ തിരിച്ചറിയുന്നതിനും സഹായിക്കുന്ന വിഷയങ്ങളാണ് ക്ലാസുകളിൽ കൈകാര്യം ചെയ്യുന്നത്.

 

ബൈബിൾ അധ്യാപകർ, ശുശ്രൂഷകർ, സഭാ പ്രവർത്തകർ, ദൈവവചനം ആഴത്തിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർ എന്നിവർക്ക് ക്ലാസിൽ പങ്കെടുക്കാം. രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.

 

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.

 

മൊബൈൽ: +91 99160 46008

Sharjah city AG

Comments are closed.