Ultimate magazine theme for WordPress.

ആത്മീയ അനുഗ്രഹങ്ങളുടെ പെരുമഴയ്ക്ക് കുശാൽനഗർ ഒരുങ്ങുന്നു

കുശാൽനഗർ: ഇന്ത്യൻ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് (ഐ.പി.സി) കരിസ്മ സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26-ന് കുശാൽനഗറിലെ തപോവനിൽ വിപുലമായ പ്രത്യേക പ്രാർത്ഥനാ മഹാസമ്മേളനം നടക്കും.
രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 മണിവരെ നടക്കുന്ന ഈ ആത്മീയ സംഗമത്തിൽ ഐ.പി.സി കർണാടക സ്റ്റേറ്റ് പ്രസിഡന്റ് ഡോ. വർഗീസ് ഫിലിപ്പ്, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ വർഗീസ് മാത്യു, പ്രമുഖ ദൈവദാസൻ പാസ്റ്റർ ഡോ. എൻ.കെ. ജോർജ് എന്നിവർ മുഖ്യ സന്ദേശങ്ങൾ നൽകും. കൂടാതെ ഐ.പി.സി സംസ്ഥാന സമിതിയിലെ വിവിധ ഭാരവാഹികളും ദൈവവചനം ശുശ്രൂഷിക്കും.
പ്രത്യേക പ്രാർത്ഥന, സമർപ്പണ ശുശ്രൂഷ, അഭിഷേക പ്രാർത്ഥന, ആത്മീയ നവീകരണ യോഗങ്ങൾ എന്നിവ മഹാസമ്മേളനത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും.
കൊടഗ്, ബെംഗളൂരു, ചിത്രദുർഗ, ഹാസൻ തുടങ്ങിയ ജില്ലകളിൽ നിന്നുള്ള പാസ്റ്റർമാർ, സുവിശേഷ പ്രവർത്തകർ, സഭാ നേതാക്കൾ, വിശ്വാസികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. .
വിശ്വാസികളിൽ ആത്മീയ ഉണർവ് സൃഷ്ടിക്കുന്നതിനും ദൈവശുശ്രൂഷയോടുള്ള സമർപ്പണബോധം വർധിപ്പിക്കുന്നതിനും ക്രൈസ്തവ സമൂഹത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിനുമായാണ് മഹാസമ്മേളനം സംഘടിപ്പിച്ചിരിക്കുന്നതെന്ന് കരിസ്മ സെന്റർ പ്രസിഡന്റ് പാസ്റ്റർ കെ.വി. ജോസ് അറിയിച്ചു.

Sharjah city AG

Comments are closed.