Ultimate magazine theme for WordPress.

*’മൈ ചർച്ച് ‘ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കർണാടകത്തിൽ തുടക്കമായി*

 

ബെംഗളുരു: വിവിധ ക്രൈസ്തവ സഭകളിലെ വിശ്വാസികളുടെ കൂട്ടായ്മയായ ‘മൈ ചർച്ചി”ന്റെ ആഭിമുഖ്യത്തിൽ കർണാടകത്തിൽ നടപ്പാക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ‘മൈ ചർച്ച്” സ്ഥാപകൻ എ.വി. തോമസ് കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ഉദ്ഘാടന സന്ദേശം നല്കി.

ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച ക്രിസ്തീയ ഭക്തിഗാനങ്ങൾ കോർത്തിണക്കി ‘മൈ ചർച്ച്” സംഘടിപ്പിച്ച രക്ഷകന്റെ ഗീതം സംഗീത സംഗമത്തിൽ ചലച്ചിത്ര പിന്നണി ഗായകൻ കെ. ജി. മാർക്കോസ്, യുവഗായകരായ മെറിൻ ഗ്രിഗറി, ശ്രേയ അന്ന ജോസഫ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഹൃദയത്തിൽ വിശ്വാസത്തെ ഊട്ടിയുറപ്പിച്ച അനുഭവങ്ങളുടെ ജീവിതസാക്ഷ്യം ഗായകൻ കെ.ജി. മാർക്കോസ് വേദിയിൽ പങ്കുവച്ചു.

‘രക്ഷകന്റെ ഗീതം”- സംഗീത പരിപാടിയുടെ മീഡിയ പാർട്ണർ ആയ ബെംഗളുരു ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ (ബിസിപിഎ) പ്രസിഡന്റ് ചാക്കോ കെ. തോമസ്, സെക്രട്ടറി പാസ്റ്റർ ജോസഫ് ജോൺ എന്നിവർക്കുള്ള ഉപഹാരം കെ.ജി. മാർക്കോസ് നല്കി. സംഗീത സംഗമത്തിന്റെ മുഖ്യ സംഘാടകൻ സുനിൽ മാത്യു സ്വാഗതവും നന്ദിയും രേഖപ്പെടുത്തി. രണ്ടര മണിക്കൂർ നീണ്ട സംഗീത പരിപാടി ‘മൈ ചർച്ച്” ഒരുക്കിയ സ്നേഹവിരുന്നോടെയാണ് സമാപിച്ചത്.

Sharjah city AG

Comments are closed.