Ultimate magazine theme for WordPress.

രാജ്യത്തിന് ആശ്വാസം; മൂന്നര ലക്ഷത്തിന് മുകളിൽ കൊറോണ പ്രതിദിന രോഗമുക്തർ

ന്യൂഡൽഹി : രാജ്യത്തെ കൊറോണ പ്രതിദിന രോഗ ബാധിതരുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും മൂന്നര ലക്ഷത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,26,098 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,43,72,907 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇതുവരെ 2,04,32,898 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,53,229 പേരുടെ രോഗം ഭേദമായി. നിലവിൽ 36,73,802 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണയെ തുടർന്ന് 3,890 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണ സംഖ്യ 2,66,207 ആയി. വാക്‌സിനേഷൻ ആരംഭിച്ചതിന് ശേഷം ഇതുവരെ 18,04,57,579 പേരാണ് വാക്‌സിൻ സ്വീകരിച്ചത്.
കൊറോണ വ്യാപനം രൂക്ഷമായതോടെ സമ്പൂർണ ലോക് ഡൗൺ ഏർപ്പെടുത്തിയാണ് സംസ്ഥാനങ്ങൾ പ്രതിരോധം തീർക്കുന്നത്. കഴിഞ്ഞ ദിവസം നിലവിലെ ലോക് ഡൗൺ നീട്ടാൻ കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ തീരുമാനിച്ചിരുന്നു.

Sharjah city AG