Ultimate magazine theme for WordPress.

ഐപിസി സൺഡേസ്കൂൾസ് അസോസിയേഷൻ ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് പ്രവർത്തനങ്ങൾക്ക് മികച്ച തുടക്കം

കാർത്തികപ്പള്ളി(ആലപ്പുഴ): ഐപിസി സൺഡേസ്കൂൾസ് അസോസിയേഷൻ ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ടിന്റെ 2026-2030 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കാർത്തികപ്പള്ളി ഐപിസി ഗിൽഗാൽ ചർച്ചിൽ ജൂൺ 7 ഞായറാഴ്ച നടന്നു. വൈകിട്ട് 3 മുതൽ നടന്ന യോഗത്തിൽ സൂപ്രണ്ട് ബ്രദർ അനിൽ കാർത്തികപ്പള്ളി അധ്യക്ഷത വഹിച്ചു.

​ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ് പാസ്റ്റർ മാത്യു എബ്രഹാം പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു. വരുംതലമുറയെ ദൈവവചനത്തിലും ക്രിസ്തീയ മൂല്യങ്ങളിലും വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ഈ കാലഘട്ടം മനസിലാക്കി അദ്ധ്യാപകർ ജാഗ്രതയുള്ളവർ ആകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എക്സൽ മിനിസ്ട്രീസ് കോ-ഓർഡിനേറ്റർ ഇവാ. കെ.സി. ജോബി മുഖ്യപ്രഭാഷണം നടത്തി.

ഡിസ്ട്രിക്ട് മിനിസ്റ്റർ പാസ്റ്റർ എബ്രഹാം ജോർജിന്റെ ആശംസാ സന്ദേശം വായിച്ചു.

​പുതിയ പ്രവർത്തന കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങളെ പാസ്റ്റർ സാജൻ ഈശോ പ്ലാച്ചേരി പരിചയപ്പെടുത്തുകയും, പുതിയ സാരഥികൾക്കായി പാസ്റ്റർ ഗോഡ്ലി സി. ഉതുപ്പ് അനുഗ്രഹ പ്രാർത്ഥന നടത്തി.

​ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ മനു വർഗീസ്, വിമൻസ് ഫെല്ലോഷിപ്പ് സ്റ്റേറ്റ് പ്രസിഡന്റ് സിസ്റ്റർ ആനി തോമസ്, ഡിസ്ട്രിക്ട് പി.വൈ.പി.എ. സെക്രട്ടറി ബ്രദർ മിജോയ് ടി. മോൻസി, ഇവാഞ്ചലിസം ബോർഡ് ഡിസ്ട്രിക്ട് ട്രഷറർ ബ്രദർ മാത്യു ജെയിംസ്, പ്രയർ ബോർഡ് ട്രഷറർ പാസ്റ്റർ സി ജെ ഷിജുമോൻ എന്നിവർ
ആശംസകൾ അറിയിച്ചു.

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ യോഗത്തിൽ മൊമെന്റോ നൽകി ആദരിച്ചു. ഫുൾ എ പ്ലസ് നേടിയവർക്ക് പ്രത്യേക ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.

​സമ്മേളനത്തിൽ പാസ്റ്റർ ജോയ് തോമസ് സ്വാഗതവും പാസ്റ്റർ സാബു തോമസ് നന്ദിയും രേഖപ്പെടുത്തി.

​ 2026 – 30 ലെ പുതിയ ഭാരവാഹികൾ ബ്രദർ അനിൽ കാർത്തികപള്ളി ( സൂപ്രണ്ട്)
പാസ്റ്റർ രമേശ് കെ., ബ്രദർ പി.വി. സാം (ഡെപ്യൂട്ടി സൂപ്രണ്ടുമാർ), പാസ്റ്റർ ജോയ് തോമസ് (സെക്രട്ടറി)
പാസ്റ്റർ സാജൻ ഈശോ, ബ്രദർ ജോബി ജോൺ (ജോയിന്റ് സെക്രട്ടറിമാർ)
പാസ്റ്റർ സാബു തോമസ് (ട്രഷറർ). കമ്മിറ്റി അംഗങ്ങൾ പാസ്റ്റർ മാത്യു എബ്രഹാം, പാസ്റ്റർ ജൂബി ചെറിയാൻ, പാസ്റ്റർ ബിജോയ്, ബ്രദർ പി.സി. ജോയ്, സിസ്റ്റർ ബബിന ജോസഫ്, സിസ്റ്റർ പ്രയ്‌സി മാത്യു, സിസ്റ്റർ വിജി മനു, സിസ്റ്റർ മിനി ജൂബി.

വാർത്ത: സാജൻ ഈശോ, പ്ലാച്ചേരി

Sharjah city AG

Comments are closed.