*രാഷ്ട്രീയ ഭിന്നതകൾക്കിടയിലും ഐക്യം നിലനിർത്താൻ ‘കരാർ’ ഒപ്പിട്ട് ഫിലിപ്പീൻസിലെ ഇവാഞ്ചലിക്കൽ നേതാക്കൾ*
ഫിലിപ്പീസ് : രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും ക്രിസ്തു കേന്ദ്രീകൃതമായ ശിഷ്യത്വത്തിന് മുൻഗണന നൽകാനും പാർട്ടിപരമായ ഭിന്നതകൾ ഒഴിവാക്കി ഐക്യം നിലനിർത്താനും പ്രതിജ്ഞ ചെയ്തുകൊണ്ട് ഫിലിപ്പീൻസിലെ ഇവാഞ്ചലിക്കൽ നേതാക്കൾ ഒരു “ഐക്യ ഉടമ്പടിയിൽ” ഒപ്പുവെച്ചു. ഫിലിപ്പീൻ കൗൺസിൽ ഓഫ് ഇവാഞ്ചലിക്കൽ ചർച്ചസ് പുറത്തിറക്കിയ ഈ ഉടമ്പടി പ്രകാരം, പാസ്റ്റർമാരും സഭാ നേതാക്കളും അനുബന്ധ സംഘടനകളും തങ്ങളുടെ ശുശ്രൂഷാപരമായ തീരുമാനങ്ങളിലും പങ്കാളിത്തങ്ങളിലും പരസ്യ ആശയവിനിമയങ്ങളിലും രാഷ്ട്രീയ ഇടപെടലുകൾക്ക് പകരം ശിഷ്യത്വത്തിന് കേന്ദ്രസ്ഥാനം നൽകാൻ പ്രതിജ്ഞാബദ്ധരാണ്.
രാഷ്ട്രീയപരമായ വിയോജിപ്പുകൾ ജ്ഞാനത്തോടും വിനയത്തോടും തിരുവചനപരമായ ഐക്യത്തോടും കൂടി സമീപിച്ചില്ലെങ്കിൽ, അവ സഭകളിൽ ഭിന്നതകൾക്കും ശ്രദ്ധാതിരിവുകൾക്കും കാരണമായേക്കാമെന്ന് ഉടമ്പടിയോടൊപ്പമുള്ള പ്രസ്താവനയിൽ സഭാ നേതാക്കൾ ചൂണ്ടിക്കാണിച്ചു. ക്രിസ്തീയ ഐക്യം എന്നത് എല്ലാ കാര്യങ്ങളിലും ഒരേ അഭിപ്രായം ഉണ്ടായിരിക്കലല്ലെന്നും ഒപ്പുവെച്ചവർ വ്യക്തമാക്കി. രാഷ്ട്രീയ വിയോജിപ്പുകൾക്കിടയിലും വിശ്വാസികൾ പരസ്പരം ബഹുമാനിക്കണമെന്നും ക്രിസ്തീയ കൂട്ടായ്മ നിലനിർത്തണമെന്നും ഈ രേഖ വ്യക്തമാക്കുന്നു

Comments are closed.