Ultimate magazine theme for WordPress.

*നേഷൻ ബിൽഡിംഗും യുദ്ധപ്രതിസന്ധിയും; പ്രധാനമന്ത്രി കീർ സ്റ്റാർമറും ആർച്ച്ബിഷപ്പും കൂടിക്കാഴ്ച നടത്തി*

 

 

യുകെ : ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കീർ സ്റ്റാർമറും കാന്റർബറി ആർച്ച്ബിഷപ്പ് മോസ്റ്റ് റവ. സാറാ മുല്ലള്ളി യും ഡൗണിംഗ് സ്ട്രീറ്റിൽ വെച്ച് തങ്ങളുടെ ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച നടത്തി. രാജ്യത്തിന്റെ സമഗ്രമായ പുരോഗതിയിലും “നേഷൻ ബിൽഡിംഗിലും” സഭയ്ക്ക് വഹിക്കാനാകുന്ന നിർണ്ണായക പങ്കിനെക്കുറിച്ചും നിലവിലെ ഇസ്രായേൽ-ഇറാൻ യുദ്ധം ഉയർത്തുന്ന ആഗോള പ്രതിസന്ധികളെക്കുറിച്ചും ഇരുനേതാക്കളും വിശദമായി ചർച്ച ചെയ്തു. വിഭജന രാഷ്ട്രീയത്തിനെതിരെ സമൂഹത്തിൽ മതസൗഹാർദ്ദം വളർത്തുക എന്നതായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാന അജണ്ട.

ബ്രിട്ടനിൽ സമീപകാലത്തായി വർദ്ധിച്ചുവരുന്ന യഹൂദവിരുദ്ധത , മുസ്‌ലിം വിരുദ്ധത എന്നിവയുൾപ്പെടെയുള്ള വെല്ലുവിളികളെ നേരിട്ടുകൊണ്ട് സാമൂഹിക ഐക്യം തകരാതെ കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഡൗണിംഗ് സ്ട്രീറ്റ് വക്താവ് ചർച്ചയ്ക്ക് ശേഷം എടുത്തുപറഞ്ഞു. വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ പരസ്പര വിശ്വാസവും ഐക്യവും വളർത്താൻ ഇരുവിഭാഗങ്ങളും കൈകോർക്കുമെന്ന് കൂടിക്കാഴ്ചയിൽ ധാരണയായി. സ്വാർത്ഥതയില്ലാത്ത സാമൂഹിക സേവനങ്ങളിലൂടെ രാജ്യം കെട്ടിപ്പടുക്കാൻ അഹോരാത്രം പ്രയത്നിക്കുന്ന ദശലക്ഷക്കണക്കിന് സാധാരണക്കാരുടെ പങ്കിനെ ഇരുനേതാക്കളും പ്രശംസിച്ചു.

സർക്കാരും വിശ്വാസ സമൂഹങ്ങളും വെവ്വേറെ മേഖലകളിൽ പ്രവർത്തിക്കേണ്ടവരല്ലെന്നും, ഒരേ മൂല്യങ്ങൾ പങ്കിടുന്നതിനാൽ പരസ്പര പങ്കാളിത്തത്തോടെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Sharjah city AG

Comments are closed.