Ultimate magazine theme for WordPress.

*ലണ്ടനിൽ വൻ പ്രതിഷേധ റാലികൾ; രാജ്യം ആത്മാവിനായുള്ള പോരാട്ടത്തിലെന്ന് പ്രധാനമന്ത്രി*

 

 

ലണ്ടൻ : ലണ്ടനിൽ ശനിയാഴ്ച നടക്കാനിരിക്കുന്ന രണ്ട് വൻ പ്രതിഷേധ പ്രകടനങ്ങളെത്തുടർന്ന് നഗരത്തിൽ അതീവ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി. ക്രമസമാധാനപാലനത്തിനായി അയ്യായിരത്തോളം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. രാജ്യം ഇപ്പോൾ അതിന്റെ “ആത്മാവിനായുള്ള പോരാട്ടത്തിലാണ്” എന്ന് പ്രധാനമന്ത്രി കീർ സ്റ്റാർമർ വെള്ളിയാഴ്ച പ്രസ്താവിച്ചു.

തീവ്രവലതുപക്ഷ സംഘടനയായ ‘യുണൈറ്റഡ് ദി കിംഗ്ഡം’ നടത്തുന്ന മാർച്ചിന് മുന്നോടിയായി, യുഎസ് ആക്ടിവിസ്റ്റ് വാലന്റീന ഗോമസ് ഉൾപ്പെടെ 11 വിദേശ തീവ്രവാദികൾക്ക് യുകെയിൽ പ്രവേശിക്കുന്നതിന് സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സമൂഹത്തിൽ വിദ്വേഷവും വിഭജനവും ഉണ്ടാക്കാൻ ശ്രമിക്കുന്നവരിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനും അക്രമങ്ങൾ തടയാനുമാണ് ഈ നീക്കമെന്ന് അധികൃതർ വ്യക്തമാക്കി.

Sharjah city AG

Comments are closed.