Ultimate magazine theme for WordPress.

മഹത്വം’26 – ചർച്ച് ഓഫ് ഗോഡ്, ഇടുക്കി സെന്റർ കൺവൻഷൻ ഏപ്രിൽ 30 മുതൽ

ഇടുക്കി നെടുംങ്കണ്ടം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ സ്റ്റേറ്റ് ഇടുക്കി സെന്റർ കൺവൻഷൻ – മഹത്വം ’26 എന്ന പേരിൽ ഏപ്രിൽ 30 മുതൽ മെയ് 3 വരെ നെടുംകണ്ടം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ഏപ്രിൽ 30ന് ഇടുക്കി സെന്റർ ശുശ്രൂഷകൻ കൂടിയായ ദൈവസഭ കൗൺസിൽ സെക്രട്ടറി പാസ്റ്റർ ഷാജി എം സ്കറിയാ കൺവൻഷൻ ഉദ്ഘാടനം നിർവഹിക്കും.
ദൈവസഭാ കേരളാ സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ വൈ. റെജി മുഖ്യാതിഥി ആയിരിക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ എബിൻ എബ്രഹാം റാന്നി, ബിനു ജോർജ് പറക്കോട്, റെജി മാത്യു കോട്ടയം, സുനിൽ ലാൽ, ജിജു വി. കുഞ്ഞുമോൻ എന്നിവർ വിവിധ മീറ്റിങ്ങുകളിൽ പ്രസംഗിക്കും.
വെള്ളി, ശനി ദിവസങ്ങളിൽ പകൽ പവ്വർ കോൺഫറൻസും മെയ് 3 ഞായറാഴ്ച രാവിലെ 9 ന് സെന്ററിലെ സഭകളുടെ സംയുക്ത സഭായോഗവും തിരുവത്താഴ ശുശ്രൂഷയോടെ നടക്കും. ക്രൈസ്റ്റ് സിംഗേഴ്സ് ചെങ്ങന്നൂർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

വാർത്ത: പാസ്റ്റർ സന്തോഷ് ഇടക്കര
+91 9995269977

Sharjah city AG

Comments are closed.