ലൂസിയാന : അമേരിക്കയിലെ ലൂസിയാനയിൽ നടന്ന വെടിവെപ്പ് ലോകത്തെയാകെ നടുക്കിയിരിക്കുകയാണ്. ഒരു വയസ്സ് മുതൽ പതിനാല് വയസ്സ് വരെ പ്രായമുള്ള എട്ട് നിഷ്കളങ്കരായ കുട്ടികളാണ് ഈ ദാരുണസംഭവത്തിൽ കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെത്തുടർന്ന് ഷമർ എൽക്കിൻസ് എന്ന അക്രമി സ്വന്തം വീട്ടിലും ബന്ധുവിന്റെ വീട്ടിലുമായി നടത്തിയ അഴിഞ്ഞാട്ടം എട്ടു ജീവനുകൾ കവർന്നു. കൊല്ലപ്പെട്ടവരിൽ ഏഴുപേരും അക്രമിയുടെ സ്വന്തം മക്കൾ തന്നെയായിരുന്നു എന്നത് ഈ സംഭവത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു.
ആക്രമണത്തിൽ പത്തുപേർക്ക് വെടിയേൽക്കുകയും രണ്ട് സ്ത്രീകൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലുമാണ്. കൃത്യത്തിന് ശേഷം വാഹനം തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ പോലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചു. 2024 ജനുവരിക്ക് ശേഷം അമേരിക്കയിൽ നടക്കുന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണിത്..

Comments are closed.