*പാക്കിസ്ഥാൻ ക്രിസ്ത്യൻ കോളനികളിൽ ഇനി ‘ഹാപ്പി ഡേയ്സ്’; കുടിയൊഴിപ്പിക്കലിന് കോടതി വക വമ്പൻ ‘സ്റ്റോപ്പ്’ സിഗ്നൽ!*
പാക്കിസ്ഥാൻ : പാക്കിസ്ഥാനിലെ ഫെഡറൽ തലസ്ഥാനത്ത് അനധികൃത കുടിയേറ്റ കേന്ദ്രങ്ങളിൽ താമസിക്കുന്ന 25,000-ത്തിലധികം വരുന്ന ക്രിസ്ത്യൻ കുടുംബങ്ങൾക്ക് വലിയ ആശ്വാസം. ഇവർ നേരിട്ടുകൊണ്ടിരുന്ന അടിയന്തര കുടിയൊഴിപ്പിക്കൽ നടപടികൾ നിർത്തിവെക്കാൻ ഫെഡറൽ ഭരണഘടനാ കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് അമിനുദ്ദീൻ ഖാൻ, ജസ്റ്റിസ് അർഷാദ് ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
നിവാസികളും അവാമി വർക്കേഴ്സ് പാർട്ടി നേതാവ് ഡോ. അസിം സജ്ജാദ് അക്തറും നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. പാർപ്പിടം മൗലികാവകാശമാണെന്നും, പൗരന്മാർക്ക് മാന്യമായ ജീവിതസാഹചര്യം ഒരുക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും ഹർജിക്കാർ വാദിച്ചു. ഈ കുടിയേറ്റ കേന്ദ്രങ്ങളെ നിയമവിധേയമാക്കുന്നതിനുള്ള നടപടികൾ നാല് ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. വർഷങ്ങളായി നീണ്ടുനിന്ന ആശങ്കകൾക്ക് വിരാമമിടുന്ന ഈ വിധി ക്രിസ്ത്യൻ സമൂഹത്തിന് നൽകുന്ന ആശ്വാസം ചെറുതല്ല

Comments are closed.