ജപ്പാൻ : ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായി. പസഫിക് സമുദ്രത്തിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. മുന്നറിയിപ്പിനെത്തുടർന്ന് തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ഉടൻ ഒഴിഞ്ഞുപോവണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.
ഇവാറ്റെ, അമോറി, ഹൊക്കൈഡോ തുടങ്ങിയ പ്രിഫെക്ചറുകളിൽ മൂന്ന് മീറ്റർ വരെ (ഏകദേശം 10 അടി) ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടായേക്കാമെന്നാണ് ജപ്പാൻ മെറ്റീരിയോളജിക്കൽ ഏജൻസിയുടെ മുന്നറിയിപ്പ്. പ്രധാനമന്ത്രി സന ടകൈച്ചി അടിയന്തര ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായും ബാധിക്കപ്പെട്ട പ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും അഭ്യർത്ഥിച്ചു. പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കാൻ പതിവുള്ള ജപ്പാൻ ജനത വീണ്ടുമൊരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്

Comments are closed.