Ultimate magazine theme for WordPress.

റഷ്യയും ഉക്രെയ്നും തോക്കുകൾ താഴെ വെച്ചു; തടവുകാർ വീട്ടിലേക്ക്!

മോസ്കോ: ഓർത്തഡോക്സ് ഈസ്റ്റർ ആഘോഷങ്ങൾക്കിടയിൽ റഷ്യയും ഉക്രെയ്നും തമ്മിൽ തടവുകാരെ കൈമാറി. ഇരുരാജ്യങ്ങളും 175 സൈനികരെയും 7 സാധാരണക്കാരെയും വീതമാണ് പരസ്പരം വിട്ടയച്ചത്. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ മധ്യസ്ഥതയിൽ നടന്ന ഈ നീക്കം യുദ്ധമുഖത്ത് വലിയ ആശ്വാസമാണ് പകരുന്നത്. ഈസ്റ്റർ പ്രമാണിച്ച് 32 മണിക്കൂർ നേരത്തേക്ക് വെടിനിർത്താനും ഇരുപക്ഷവും ധാരണയിലെത്തി.

തിരികെ എത്തിയ ഉക്രേനിയൻ സൈനികരിൽ ഭൂരിഭാഗവും 2022 മുതൽ റഷ്യയുടെ തടവിലായിരുന്നവരാണ്. ബസുകളിൽ വന്നിറങ്ങിയ തങ്ങളുടെ പ്രിയപ്പെട്ടവരെ ബന്ധുക്കൾ ആവേശത്തോടെയും കണ്ണീരോടെയുമാണ് സ്വീകരിച്ചത്. ചിലർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ആംബുലൻസുകളിലാണ് ആശുപത്രികളിലേക്ക് മാറ്റിയത്.

Sharjah city AG

Comments are closed.