രാജസ്ഥാൻ : മതപരിവർത്തനം ആരോപിച്ച് രാജസ്ഥാനിലെ ദുംഗർപൂർ ജില്ലയിലുള്ള പാട്ടെല സെന്റ് പോൾസ് സ്കൂളിന്റെ പ്രവർത്തനാനുമതി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി. കുട്ടികളെ നിർബന്ധിച്ച് പ്രാർത്ഥിപ്പിക്കുകയും ബ്രെയിൻ വാഷിംഗ് നടത്തുകയും ചെയ്യുന്നു എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തീവ്ര ഹിന്ദുത്വ സംഘടനകൾ സ്കൂളിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ സ്കൂൾ ഹോസ്റ്റലിലെ ഭക്ഷണത്തിൽ ക്രമക്കേടുള്ളതായും ആരോപണമുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. 2025 ഡിസംബറിൽ നൽകിയ നോട്ടീസിന് സ്കൂൾ മറുപടി നൽകിയെങ്കിലും അത് തൃപ്തികരമല്ലെന്ന വാദത്തിലാണ് അധികൃതർ ഉറച്ചുനിൽക്കുന്നത്. അംഗീകാരം റദ്ദാക്കിയതോടെ മുന്നൂറിലധികം കുട്ടികളുടെ വിദ്യാഭ്യാസം പ്രതിസന്ധിയിലായിരിക്കുകയാണ്. അടുത്ത അധ്യയന വർഷം വിദ്യാർത്ഥികൾ മറ്റ് സ്കൂളുകളിലേക്ക് മാറണമെന്നാണ് അധികൃതരുടെ നിർദ്ദേശം.

Comments are closed.