അബുജ: വരും വർഷങ്ങളിൽ ഭൂമിയെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹ ശൃംഖലകൾക്ക് നേരെ നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള ഭീകരമായ സൈബർ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. എസ്റ്റോണിയയിലെ സിആർ14 സൈബർ സെക്യൂരിറ്റി സെന്ററിലെ ഗവേഷകരാണ് നിർണ്ണായകമായ ഈ വിവരം പുറത്തുവിട്ടത്.
ഹാക്കർമാർക്ക് ‘ഏജന്റിക് എഐ’ സംവിധാനങ്ങൾ ഉപയോഗിച്ച് ഉപഗ്രഹങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കാനും അവയെ പരസ്പരം കൂട്ടിമുട്ടിച്ച് തകർക്കാനും സാധിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ഒരു ‘സാറ്റലൈറ്റ് അപ്പോക്കലിപ്സ്’ സംഭവിച്ചാൽ ആഗോളതലത്തിൽ ഇന്റർനെറ്റ്, ജിപിഎസ്, ബാങ്കിംഗ് സേവനങ്ങൾ പൂർണ്ണമായും നിലയ്ക്കും.

Comments are closed.