കൊവിഡ് പോരാട്ടത്തിന് 37 കോടിയുടെ സഹായം പ്രഖ്യാപിച്ച് സാംസങ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തിന് സഹായവുമായി ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക് ഭീമന്‍ സാംസങ്. അഞ്ച് മില്യണ്‍ ഡോളര്‍ (37 കോടി രൂപ) ആണ് സഹായം. ഇന്ത്യയുടെ കൊവിഡിനെതിരായ പോരാട്ടത്തിന് സഹായമേകുകയാണ് ലക്ഷ്യം.
മൂന്ന് ദശലക്ഷം ഡോളര്‍ കേന്ദ്രത്തിനും ഉത്തര്‍പ്രദേശിനും തമിഴ്നാടിനും വേണ്ടി നല്‍കും. അവശേഷിക്കുന്ന രണ്ട് കോടി ഡോളര്‍ വൈദ്യോപകരണങ്ങള്‍ വാങ്ങി നല്‍കും. 100 ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റേര്‍സ്, 3000 ഓക്‌സിജന്‍ സിലിണ്ടര്‍, 10 ലക്ഷം എല്‍.ഡി.എസ് സിറിഞ്ചുകള്‍ എന്നിവ നല്‍കും. ഇവയൊക്കെ ഉത്തര്‍പ്രദേശിനും തമിഴ്നാടിനുമാണ് ലഭിക്കുക.ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫാക്ടറിയാണ് സാംസങിന് ഉത്തര്‍പ്രദേശിലെ നോയ്ഡയിലുള്ളത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് തീരുമാനം. സാംസങിന്റെ ഇന്ത്യയിലെ ജീവനക്കാരടക്കമുള്ള 50,000 പേര്‍ക്ക് കൊവിഡ് വാക്‌സീന്‍ നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
