തിരുവനന്തപുരം വട്ടപ്പാറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിറ്റ്നെസ്സ് ഗോസ്പൽ മിനിസ്ട്രി സ്ഥാപക പ്രസിഡണ്ട് പാസ്റ്റർ സുനു ശാമുവേൽ (48) നിത്യതയിൽ പ്രവേശിച്ചു.
കഴിഞ്ഞദിവസം താൻ സഞ്ചരിച്ചിരുന്ന മോട്ടർസൈക്കിൾ ഒരു കാറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് പരിക്ക്പറ്റി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരിക്കെ ഇന്ന് രാവിലെ നിത്യതയിൽ പ്രവേശിച്ചു.
ശവസംസ്കാരം,
വ്യാഴാഴ്ച (12/03/2026)
രാവിലെ എട്ടുമണിക്ക് കോട്ടയം പാമ്പാടി കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വയ്ക്കുകയും, തുടർന്ന് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം പുതുപ്പള്ളി കാഞ്ഞിരത്തുംമൂട്ടിൽ ഉള്ള സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും, അറിയപ്പെടുന്ന സംഗീതജ്ഞനുമായ സുനു, കോട്ടയം കങ്ങഴ സ്വദേശിയാണ്.
ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജയൻ പ്രസിഡന്റ് പാസ്റ്റർ എം. പി ജോസഫിന്റെ മകൾ ബ്ലെസ്സിയാണ് ഭാര്യ.
(വാർത്ത : ജോയ് നെടുംകുന്നം)

Comments are closed.