Ultimate magazine theme for WordPress.

വത്തിക്കാൻ ഗാർഡനിൽ അതിജീവനത്തിന്റെ പ്രതീകമായി ‘ജിങ്കോ ബിലോബ’ വൃക്ഷം നട്ടു

വത്തിക്കാൻ : ഭൂമിയെ സംരക്ഷിക്കുക എന്നത് ഓരോ മനുഷ്യന്റെയും കടമയാണെന്ന സന്ദേശവുമായി വത്തിക്കാൻ ഗാർഡനിൽ ‘ജിങ്കോ ബിലോബ’ എന്ന ഔഷധ സസ്യം നട്ടുപിടിപ്പിച്ചു. ഇറ്റലിയിലെ നാഷണൽ ഓർഡർ ഓഫ് അഗ്രോണമിസ്റ്റ്സ് ആൻഡ് ഫോറസ്റ്റേഴ്സ് ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് സമ്മാനിച്ച ഈ വൃക്ഷം വത്തിക്കാനിലെ ലൂർദ് ഗ്രോട്ടോയ്ക്ക് സമീപമാണ് സ്ഥാപിച്ചത്. ദശലക്ഷക്കണക്കിന് വർഷം പഴക്കമുള്ളതും ഹിരോഷിമയിലെ ആണവ സ്ഫോടനത്തെപ്പോലും അതിജീവിച്ചതുമായ ഈ വൃക്ഷം മാനവരാശിയുടെ കരുത്തിന്റെയും പ്രകൃതിയുടെ അതിജീവനത്തിന്റെയും പ്രതീകമായാണ് വിലയിരുത്തപ്പെടുന്നത്.

പരിസ്ഥിതി നാശത്തിന്റെ ഈ കാലഘട്ടത്തിൽ മനുഷ്യൻ പ്രശ്നക്കാരനല്ല, മറിച്ച് പരിഹാരമാകണമെന്ന് ചടങ്ങിൽ സംസാരിച്ച ആർച്ച് ബിഷപ്പ് ഫെർണാണ്ടോ ചിക്ക അരെല്ലാനോ ഓർമ്മിപ്പിച്ചു. പ്രകൃതിയുമായുള്ള സമാധാനപരമായ സഹവർത്തിത്വത്തിനുള്ള ആഹ്വാനമായാണ് വത്തിക്കാൻ ഈ നീക്കത്തെ കാണുന്നത്.

Sharjah city AG

Comments are closed.