ലണ്ടൻ: ലണ്ടനിലെ കത്തോലിക്കാ സഭയിൽ കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും വലിയ വിശ്വാസക്കയറ്റം. ഈ ഈസ്റ്റർ ദിനത്തിൽ നൂറുകണക്കിന് ആളുകളാണ് സഭയിൽ ചേർന്ന് വിശ്വാസം സ്വീകരിക്കാൻ ഒരുങ്ങുന്നത്. വെസ്റ്റ്മിൻസ്റ്റർ രൂപതയിൽ മാത്രം 800-ലധികം പേർ മാമ്മോദീസ സ്വീകരിക്കും ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 60 ശതമാനത്തോളം വർദ്ധനവാണ്.
സഭയിലേക്ക് കടന്നുവരുന്നവരിൽ പകുതിയോളം പേർ 35 വയസ്സിൽ താഴെയുള്ളവരാണെന്നത് വളരെ ശ്രദ്ധേയം ആണ്. 18-നും 25-നും ഇടയിൽ പ്രായമുള്ളവരാണ് ഇതിൽ വലിയൊരു വിഭാഗം. ലണ്ടനിലെ പ്രശസ്തമായ വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിൽ വെച്ച് നടന്ന പ്രത്യേക പ്രാർത്ഥനയിൽ എൺപത് വയസ്സിന് മുകളിൽ പ്രായമുള്ളവരും പങ്കെടുത്തു.

Comments are closed.