Ultimate magazine theme for WordPress.

*ഹാർവെസ്റ്റ് മിഷൻ ഫെസ്റ്റിവൽ: നോയിഡയിൽ മാർച്ച് 9 മുതൽ 15 വരെ*

 

ഗ്രേറ്റർ നോയിഡ : ഉത്തര ഭാരതത്തിലെ ക്രൈസ്തവ സംഗമങ്ങളിൽ ശ്രദ്ധേയമായ ഹാർവെസ്റ്റ് മിഷൻ ഫെസ്റ്റിവൽ മാർച്ച് രണ്ടാം വാരം ഗ്രേറ്റർ നോയിഡയിലെ HMC ക്യാമ്പസിൽ വെച്ച് നടക്കും. റവ. ബാബു ജോൺ, റവ. ബിജു ജോൺ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന ഈ മഹാസംഗമത്തിൽ പാസ്റ്റർ വർഗീസ് എബ്രഹാം, ഡോ. റോജി ടി. ജോർജ് തുടങ്ങിയ പ്രമുഖർ വചനശുശ്രൂഷ നടത്തും. എല്ലാ ദിവസവും രാവിലെ ശുശ്രൂഷക സമ്മേളനങ്ങളും വൈകിട്ട് പൊതുയോഗങ്ങളും ക്രമീകരിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിശ്വാസികൾക്കായി താമസവും ഭക്ഷണവും ക്യാമ്പസിൽ ലഭ്യമാണ്.

ഫെസ്റ്റിവലിന്റെ സമാപന ദിവസമായ മാർച്ച് 15-ന് രാവിലെ പത്ത് മണിക്ക് നടക്കുന്ന സംയുക്ത ആരാധനയ്ക്ക് ശേഷം വൈകിട്ട് നാല് മണിക്ക് കോളേജിന്റെ 24-ാമത് ബിരുദദാന ചടങ്ങും നടക്കും. സഭ പ്രവർത്തനങ്ങൾക്കും ദൈവശാസ്ത്ര പഠനത്തിനുമൊപ്പം സാമൂഹിക സേവന രംഗത്തും സജീവമായ HMC-യുടെ ഈ 25-ാം വർഷത്തെ സംഗമത്തിനായി വിപുലമായ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9811373357 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Sharjah city AG

Comments are closed.