ന്യൂയോർക്ക് : ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റിൽ മലയാളികളുടെ അഭിമാനമുയർത്തി ശീലാസ് സാമുവൽ ക്യാപ്റ്റനായി നിയമിതനായി. ഇതിനോടകം NYPD-യിൽ ലെഫ്റ്റനന്റായി മികച്ച സേവനം കാഴ്ചവെച്ച ശീലാസിനെ പ്രവർത്തനമികവ് കണക്കിലെടുത്താണ് ഉന്നത പദവിയിലേക്ക് തിരഞ്ഞെടുത്തത്. ലോകത്തിലെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ പോലീസ് സേനയായ NYPD-യിൽ ക്യാപ്റ്റൻ പദവിയിലെത്തുന്ന ചുരുക്കം മലയാളികളിൽ ഒരാളായി ഇതോടെ അദ്ദേഹം മാറി.
പുറമറ്റം ഫിലദെൽഫിയ ചർച്ച് അംഗമായ ശീലാസ് സാമുവൽ, ഫിലദെൽഫിയ ചർച്ച് ഓഫ് ഗോഡിന്റെ നാഷണൽ പ്രസിഡന്റ് പാസ്റ്റർ കെ.കെ. സാമുവേലിന്റെ മകനാണ്. അമേരിക്കൻ മലയാളി സമൂഹത്തിലെ സാംസ്കാരിക-ആത്മീയ മേഖലകളിൽ സജീവമായ കുടുംബ പശ്ചാത്തലമാണ് അദ്ദേഹത്തിന്റേത്. മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക സന്ദർശനത്തിനായി അമേരിക്കയിൽ എത്തിയപ്പോൾ അദ്ദേഹത്തിന് സുരക്ഷയൊരുക്കുന്ന ദൗത്യത്തിൽ ശീലാസ് സാമുവൽ നേതൃപരമായ പങ്ക് വഹിച്ചിരുന്നു.

Comments are closed.