Ultimate magazine theme for WordPress.

“ഡിജിറ്റൽ സുവിശേഷത്തിന് പുതിയ തട്ടകം”; ആഫ്രിക്കയുമായി കൈകോർത്ത് യു വേർഷൻ

ആഫ്രിക്ക : ലോകമെമ്പാടുമായി നൂറ് കോടിയിലധികം ഡൗൺലോഡുകളുള്ള പ്രശസ്തമായ യു വേർഷൻ ബൈബിൾ ആപ്പ് തങ്ങളുടെ പ്രവർത്തനങ്ങൾ ആഫ്രിക്കയിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കെനിയയിൽ പുതിയ പ്രാദേശിക ഹബ്ബ് ആരംഭിച്ചു. ഫെബ്രുവരി 23-ന് നെയ്‌റോബിയിൽ നടന്ന ചടങ്ങിൽ സിഇഒ ബോബി ഗ്രൂൺവാൾഡ് ആണ് ഹബ്ബ് ഉദ്ഘാടനം ചെയ്തത്. പ്രാദേശിക ഭാഷകളിലും സാംസ്കാരിക പശ്ചാത്തലത്തിലും ബൈബിൾ ഉള്ളടക്കങ്ങൾ ലഭ്യമാക്കുന്നതിലൂടെ കിഴക്കൻ ആഫ്രിക്കൻ മേഖലയിലെ ഉപയോക്താക്കൾക്ക് കൂടുതൽ മികച്ച അനുഭവം നൽകാനാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.

കെനിയയിൽ മാത്രം 1.9 കോടി ആളുകൾ യു വേർഷൻ ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്നും പ്രതിമാസം 30 ലക്ഷത്തോളം പേർ ഇത് സജീവമായി ഉപയോഗിക്കുന്നുണ്ടെന്നും ബോബി ഗ്രൂൺവാൾഡ് വെളിപ്പെടുത്തി. ബ്രസീൽ, മെക്സിക്കോ സിറ്റി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ വിജയകരമായ പ്രവർത്തനങ്ങൾക്ക് ശേഷമാണ് യു വേർഷൻ ആഫ്രിക്കൻ മണ്ണിലേക്ക് എത്തിയത്. കെനിയയെ കൂടാതെ സൗത്ത് ആഫ്രിക്കയിലും ഹബ്ബുകൾ ആരംഭിച്ചിട്ടുണ്ട്. ഭാവിയിൽ യൂറോപ്പിലേക്കും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് അദ്ദേഹം ക്രിസ്റ്റ്യൻ ഡെയ്‌ലി ഇന്റർനാഷണലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ആഫ്രിക്കയിലെ ക്രിസ്തീയ വിശ്വാസത്തിന് രണ്ടായിരം വർഷത്തെ പഴക്കമുണ്ടെന്നും അക്കാലം മുതൽക്കേ ആഫ്രിക്കൻ വംശജർ തന്നെയാണ് ഈ വിശ്വാസത്തെ നയിച്ചതെന്നും ബോബി ഗ്രൂൺവാൾഡ് ഓർമ്മിപ്പിച്ചു. പുതിയ കാലഘട്ടത്തിൽ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ ബൈബിൾ വായന അതിവേഗം വർദ്ധിക്കുന്നത് ഈ ആഴത്തിലുള്ള ആത്മീയ വേരുകളുടെ പ്രതിഫലനമാണ്. പ്രാദേശിക സഭകളുമായി സഹകരിച്ച് കൂടുതൽ നൂതനമായ ഉള്ളടക്കങ്ങൾ ആപ്പിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഡിജിറ്റൽ സുവിശേഷവൽക്കരണത്തിന് ഈ നീക്കം വലിയ കരുത്തേകും.

Sharjah city AG

Comments are closed.