പ്രതിരോധം കടുക്കുന്നു; അടുത്ത ചൊവ്വ മുതല്‍ ഞായര്‍ വരെ കടുത്ത നിയന്ത്രണം
അടുത്ത ചൊവ്വ മുതല്‍ ഞായര്‍ വരെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പിണറായി വിജയന്‍. വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും. ഓക്സിജന്‍ വാഹനങ്ങളുെട ഗതാഗതം സുഗമമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സീരിയല്‍ ഷൂട്ടിങ് നിര്‍ത്തിവയ്ക്കണം. ചന്തകളില്‍ കച്ചവടക്കാര്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം, രണ്ട് മാസ്ക് നിര്‍ബന്ധമാക്കി. ബാങ്കുകള്‍ രണ്ടുമണിക്കുതന്നെ പ്രവര്‍ത്തനം നിര്‍ത്തണം. സ്വകാര്യ ആശുപത്രികളില്‍ ചട്ടംലംഘിച്ച് വാക്സീന്‍ നല്‍കിയാല്‍ നടപടിയെടുക്കും.
വോട്ടെണ്ണല്‍ ദിനം എല്ലാവരും ഉത്തരവാദിത്തതോടെ പെരുമാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂട്ടം കൂടരുത്,വീടുകളിലിരുന്ന് ഫലം അറിയണം, ആഹ്ളാദപ്രകടനം പാടില്ല. സ്വയം ലോക്ഡൗണ്‍ പാലിക്കാന്‍ എല്ലാവരും തയാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൗരബോധത്തെ വിശ്വസിച്ചാണ് സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കാത്തത്. മുന്‍ഗണന അനുസരിച്ചാകും രണ്ടാം ഡോസ് വാക്സീന്‍ നല്‍കുകയെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അറിയിപ്പ് ലഭിച്ചശേഷം വാക്സിനേഷന്‍ കേന്ദ്രത്തില്‍ പോയാല്‍ മതിയാകും.
