ചർച്ച് ഓഫ് ഗോഡ് – ഖത്തർ റീജിയന്റെ ആഭിമുഖ്യത്തിൽ ഏകദിന ഗോസ്പൽ ഫെസ്റ്റ് ഫെബ്രുവരി മാസം 28-ആം തീയതി വൈകിട്ട് 7 മണി മുതൽ09:30 വരെയുള്ള സമയത്ത് ഐഡിസിസി കോംപ്ലക്സിൽ ഉള്ള ചർച്ച് ഓഫ് ഗോഡ് ഇൻ ഖത്തർ ദൈവസഭയിൽ വച്ച് നടത്തപ്പെടുന്നു.
ക്രിസ്തുവിൽ ഒന്നായി മുന്നേറുക എന്ന ലക്ഷ്യത്തോടെ ഖത്തറിലുള്ള ചർച്ച് ഓഫ് ഗോഡ് ദൈവസഭകൾ ഒന്ന് ചേർന്ന് ഒരുക്കുന്ന ഈ ആത്മീയ സംഗമത്തിൽ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കുകയും ചർച്ച ഓഫ് ഗോഡ് ഖത്തർ റീജിയൻ ഓവർസിയർ പാസ്റ്റർ സാം ടി ജോർജ് പ്രസ്തുത മീറ്റിങ്ങിന് നേതൃത്വം നൽകുകയും ചെയ്യുന്നു. കൂടാതെ ചർച്ച് ഓഫ് ഗോഡ് ഖത്തർ റീജിയന്റെ അനുഗ്രഹീത ക്വയർ ആത്മീയ ആരാധനകൾക്ക് നേതൃത്വം നൽകുന്നു.
ചർച്ച് ഓഫ് ഗോഡ് ഖത്തർ റീജിയനിലെ എല്ലാ സഭകളിലെയും ശുശ്രൂഷകർ, , കുടുംബങ്ങൾ, വിശ്വാസികൾ എന്നിവർ പ്രാർത്ഥനാപൂർവ്വം പങ്കെടുക്കുന്ന ഈ ഗോസ്പൽ ഫെസ്റ്റ്ലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
ഈ മീറ്റിങ്ങിനോടുള്ള ബന്ധത്തിൽ കൂടുതൽ വിവരങ്ങൾക്കായി Contact: Pr. Sam T. George @ 50015030, Pr. Jose Baby @ 55496949 ബന്ധപ്പെടുക

Comments are closed.