ന്യൂ ഹേവൻ: അരനൂറ്റാണ്ടിലേറെക്കാലം ന്യൂ ഹേവനിലെ ആത്മീയ സാമൂഹിക മേഖലകളിൽ നിറഞ്ഞുനിന്ന സുവിശേഷക മാർത്ത വി ഗ്രീൻ (102) അന്തരിച്ചു. 1973-ൽ സെന്റ് മേരീസ് യൂണിസൺ ഫ്രീ വിൽ ബാപ്റ്റിസ്റ്റ് ചർച്ച് സ്ഥാപിച്ച അവർ ഒട്ടനവധി വനിതകളെ ശുശ്രൂഷാ രംഗത്തേക്ക് നയിച്ച വഴികാട്ടിയായിരുന്നു.
വാലന്റൈൻസ് ദിനത്തിൽ നടന്ന അവരുടെ വേർപാട് ഒരു വലിയ ലെഗസിയുടെ സമാപ്തിയാണെന്ന് സഭാനേതൃത്വം അനുസ്മരിച്ചു. ന്യൂ ഹേവൻ നഗരത്തിലെ ഏറ്റവും പ്രായം കൂടിയ ശുശ്രൂഷകയായിരുന്നു അവർ. അവരുടെ സേവനങ്ങളെ മുൻനിർത്തി 2019 നവംബറിൽ ഷെൽട്ടൺ അവന്യൂവിന്റെയും ഐവി സ്ട്രീറ്റിന്റെയും മൂലയ്ക്ക് “പാസ്റ്റർ മാർത്ത വി. ഗ്രീൻ കോർണർ” എന്ന് ഔദ്യോഗികമായി നാമകരണം ചെയ്തിരുന്നു.

Comments are closed.