തിരുവനന്തപുരം: കേരളത്തിൽ ഫെബ്രുവരി 24 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തിപ്പെടാൻ സാധ്യതയുള്ളതിനാലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
നാളെയും മറ്റന്നാളും ചില ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്നതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

Comments are closed.