Ultimate magazine theme for WordPress.

കെന്റക്കി സുവിശേഷ സംഗമത്തിൽ റെക്കോർഡ് പങ്കാളിത്തം

ബൗളിംഗ് ഗ്രീൻ : കെന്റക്കി ബാപ്റ്റിസ്റ്റ് കൺവെൻഷൻ സംഘടിപ്പിച്ച യുവജന സുവിശേഷ സംഗമത്തിൽ പങ്കെടുത്തത് റെക്കോർഡ് എണ്ണം യുവാക്കൾ. ഹിൽവ്യൂ ഹൈറ്റ്സ് ചർച്ചിൽ നടന്ന രണ്ട് ദിവസത്തെ കൂട്ടായ്മയിൽ 1,337 പേർ പങ്കെടുത്തു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ ആത്മീയ സംഗമത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടാകുന്നത്. 2019-ൽ വെറും 199 പേർ മാത്രം പങ്കെടുത്ത സ്ഥാനത്താണിത്. വരുംതലമുറയെ സുവിശേഷ മൂല്യങ്ങളാൽ സജ്ജരാക്കാൻ ദൈവം ഈ കൂട്ടായ്മയെ വളർത്തുകയാണെന്ന് സംഘാടകർ പറഞ്ഞു.

Sharjah city AG

Comments are closed.