ധാക്ക: ബംഗ്ലാദേശിൽ രണ്ട് പതിറ്റാണ്ടിന് ശേഷം ബി.എൻ.പി ഭരണം തിരിച്ചുപിടിച്ചു. പാർട്ടി അധ്യക്ഷൻ താരിഖ് റഹ്മാൻ രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പാർലമെന്റ് സമുച്ചയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
സാമ്പത്തിക ഭദ്രതയും ജനാധിപത്യം പുനഃസ്ഥാപിക്കലുമാണ് തന്റെ സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുൾപ്പെടെയുള്ള അയൽരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും അന്താരാഷ്ട്ര തലത്തിൽ ബംഗ്ലാദേശിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം തന്റെ കന്നി പ്രസംഗത്തിൽ അറിയിച്ചു.

Comments are closed.