Ultimate magazine theme for WordPress.

എഐ കരുത്തിൽ അതിർത്തി കാത്ത് ഇന്ത്യ; ചൈനയെ തുരത്തി സൈന്യം

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈനീസ് സൈന്യം നടത്തിയ കടന്നുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം വിജയകരമായി പരാജയപ്പെടുത്തി. ശത്രുക്കളുടെ നീക്കങ്ങൾ തത്സമയം തിരിച്ചറിയാൻ സഹായിച്ച നിർമ്മിത ബുദ്ധി (എഐ) അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങളാണ് ഈ സൈനിക വിജയത്തിൽ നിർണ്ണായകമായത്.

അതിർത്തി സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ സൈന്യം അടുത്തിടെയാണ് എഐ സംവിധാനങ്ങൾ വിന്യസിച്ചത്. കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിക്ഷോഭങ്ങളും പ്രവചിക്കുന്നതിനൊപ്പം ശത്രുക്കളുടെ ‘വിവരയുദ്ധം’ പ്രതിരോധിക്കാനും ഈ സംവിധാനം സൈന്യത്തെ സഹായിക്കുന്നുണ്ട്.

Sharjah city AG

Comments are closed.