ലണ്ടൻ: ലോകമെമ്പാടുമുള്ള ക്രിസ്തീയ സമൂഹങ്ങളിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ മതവിശ്വാസത്തിലും പ്രാർത്ഥനയിലും സജീവമാണെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. വാർവിക് സർവകലാശാലയുടെ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് ഈ കണ്ടെത്തൽ.
ചർച്ചുകൾ നൽകുന്ന സാമൂഹിക പിന്തുണയും കുടുംബപരമായ ഉത്തരവാദിത്തങ്ങളുമാണ് സ്ത്രീകളെ വിശ്വാസത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. അതേസമയം ആംഗ്ലിക്കൻ സഭയുടെ ചരിത്രത്തിലാദ്യമായി ഡെയിം സാറാ മുള്ളാലി, ചെറി വാൻ എന്നിവർ ആർച്ച് ബിഷപ്പുമാരായി നിയമിതരായത് സ്ത്രീകളുടെ സഭയിലെ സ്വാധീനം വർദ്ധിക്കുന്നതിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

Comments are closed.