Ultimate magazine theme for WordPress.

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ആദരവ് ഇന്ന്

തിരുവല്ല: പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ആദരവ് സമ്മേളനം ഫെബ്രുവരി 10 ഇന്ന് 10ന് തിരുവല്ല വൈഎംസിഎ ഹാളിൽ നടക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വിജയിച്ച ജനപ്രതിനിധികൾക്കാണ് പിസിഐ സ്വീകരണവും ആദരവും നൽകുനത്.

സമ്മേളന ഉദ്ഘാടനം ഡോ. മാത്യു കുഴൽനാടൻ എംഎൽഎയും ആദരവ് ഉദ്ഘാടനം മാത്യു ടി. തോമസ് എംഎൽഎയും നിർവഹിക്കും. പാസ്റ്റർ ഡോ. കെ.സി.ജോൺ അനുഗ്രഹപ്രഭാഷണവും പാസ്റ്റർ ബാബു ചെറിയാൻ വചനപ്രഭാഷണവും നടത്തും. പിസിഐ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ജെ.ജോസഫ് അധ്യക്ഷത വഹിക്കും. പാസ്റ്റർമാരായ പ്രിൻസ് റാന്നി, അലക്സ് ജോൺ അബുദാബി, മുൻ എംഎൽഎ രാജു ഏബ്രഹാം, യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ. വർഗീസ് മാമ്മൻ, ജെ എസ് അടൂർ, ഏബ്രഹാം കലമണ്ണിൽ, നെബു വെള്ളവന്താനം എന്നിവർ പ്രസംഗിക്കും.

വിവിധ ജില്ലകളിൽ നിന്നും വിജയിച്ച പെന്തക്കോസ്തരായ നൂറിലധികം തദ്ദേശ ജനപ്രതിനിധികളെ ആദരിക്കുമെന്ന് ജനറൽ സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ് അറിയിച്ചു. ഫോൺ: 9446392303

Sharjah city AG

Comments are closed.